Education Ministry



വിദ്യാഭ്യാസ ശുശ്രൂഷ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം ആരംഭിച്ചു



വെള്ളയമ്പലം: വിദ്യാർത്ഥികളെ സിവിൽ സർവ്വീസിൽ എത്തിച്ചേരാൻ സഹായിക്കുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാം അതിരൂപതയിൽ ആരംഭിച്ചു. 7 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ശുശ്രൂഷ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി മേയ് 19-ന്‌ എൻട്രൻസ് പരീക്ഷയും മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും നടന്നു. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി സിവിൽ സർവ്വീസ് ഫൗണ്ടേഷൻ സ്റ്റേ പ്രോഗ്രാമിന്റെ പ്രഥമ ക്യാമ്പ് മേയ് 26-ന്‌ നടന്നു. പരിപാടി അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ഉദ്ഘാടനം ചെയ്തു. സ്റ്റേപ്രോഗ്രാമിൽ വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍, പൊതുവിജ്ഞാനം, സാമ്പത്തികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന, ഭൗതികശാസ്ത്രം, സൈബർ ക്രൈം & നിയമങ്ങൾ എന്നീ മേഖലകളിൽ ഷമ്മി, സിതാര, അരുൺ, ബോബിരാജ്, നവ്യ കൃഷ്ണൻ, കിരൺ, ദീപക്, പ്രണവ, ജിഷ്ണു, ഗോകുൽ തുടങ്ങിയ പ്രഗത്ഭരായവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കൂടാതെ യോഗ, ക്വിസ് പ്രോഗ്രാം, ആത്മീയ പരിശീലനങ്ങളും ക്യാമ്പിൽ നടന്നു. പ്രഥമ ക്യാമ്പിന്റെ വിലയിരുത്തൽ വിദ്യാർഥികളും രക്ഷിതാക്കളും നടത്തി. തുടർ ക്യാമ്പുകൾ നിശ്ചിത ഇടവേളകളിലായി വരുംദിവസങ്ങളിൽ നടക്കും.

...

ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലു...    Click Here


...

കണ്ണാന്തുറ: വിദ്യാഭ്യാസ പുരോഗതിയ്ക്...    Click Here


...

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോന വിദ്യ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here

View More...

Gallery

Contact Us

Our Address

SAMANWAYA
Archbishop's House Compound,
Althara Nagar, Vellayambalam,
Thiruvananthapuram, Kerala 695003

Email Us

rcschools28@gmail.com

Call Us

85904 36075

Loading
Your message has been sent. Thank you!