വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടന്നു
വെള്ളയമ്പലം: വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ദിനത്തിൽ ലിറ്റിൽ വേ പരിശീലന പരിപടി നടത്തി അതിരൂപത ചൈൽഡ് കമ്മിഷനും ബിസിസിയും. കുട്ടികളുടെ കൂട്ടായ്മ ക്രമീകരിക്കുന്ന ആനിമേറ്റേഴ്സിനായി ഒരിക്കിയ ഏകദിന പരിശീലന പരിപാടി മേയ് 17 ശനിയാഴ്ച വെള്ളയമ്പലം ടിഎസ്എസ്എസ് ഹാളിൽ നടന്നു. ഫാ. സനീഷ്, ഫാ. ഡേവിൽസൺ എന്നിവരുടെ സന്നിദ്ധ്യത്തിൽ അതിരൂപത മീഡീയ കമ്മിഷൻ എക്സിക്യുറ്റീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിത മാതൃക പിന്തുടരുന്ന കർമ്മലീത്ത സഭാംഗങ്ങളായ വൈദികരും 15 ഓളം വൈദിക വിദ്യാർഥികളും അടങ്ങുന്ന ടീമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. ചെറിയ കാര്യങ്ങളിലൂടെ വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ കൊച്ചുത്രേസ്യയെ അനുധാവനം ചെയ്യാൻ, അതിരൂപതയിലെ എല്ലാ കുരുന്നുകളെയും ഒരു കുടക്കീഴിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അതിരൂപതയിലെ എല്ലാ ഫെറോനകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. ബിഷപ് ഡോ. ക്രിസ്തുദാസ് ആർ നല്കിയ സന്ദേശത്തോടെ പരിപാടി സമാപിച്ചു.
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത ക... Click Here
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയ... Click Here
വെള്ളയമ്പലം: SSLC, പ്ളസ് ടു പരീക്ഷയിൽ മി... Click Here
വെള്ളയമ്പലം: വിദ്യാർത്ഥികളെ സിവിൽ സർ... Click Here
വെള്ളയമ്പലം: വിദ്യാർത്ഥികളെ സിവിൽ സർ... Click Here
വെള്ളയമ്പലം: വിദ്യാർത്ഥികളെ സിവിൽ സർ... Click Here